​ഗണേഷ് കുമാറിനെതിരേ സിപിഐയിൽ രൂക്ഷ വിമർശനം

കൊല്ലം: കെ ബി ഗണേഷ്കുമാർ എംഎൽഎയ്ക്ക് എതിരേ സിപിഐയുടെ രൂക്ഷ വിമർശനം. ​ഗണേഷ് കുമാർ ഇടതുപക്ഷ സ്വഭാവം ആർജിച്ചിട്ടില്ലെന്നാണു സിപിഐയുടെ വിമർശനം. 2001ൽ സിപിഐ പ്രവർത്തകരോട് കാട്ടിയ നിലപാട് ഇപ്പോഴും എം.എൽ.എ ആവർത്തിക്കുകയാണെന്നും പാർട്ടി കുറ്റപ്പെടുത്തുന്നു.
ഗണേഷ് കുമാർ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നു. എംഎൽഎയുടെ സാന്നിധ്യത്തിൽ എൽഡിഎഫ് മണ്ഡലം യോഗം പോലും ചേരാനാകുന്നില്ല. എം.എൽ.എയ്ക്ക് മന്ത്രിമാരോട് അലർജ്ജിയാണ്. അത് മൂലം ഇടതുസർക്കാരിൻറെ വികസനനേട്ടങ്ങൾ മണ്ഡലത്തിൽ വേണ്ടരീതിയിൽ പ്രതിഫലിക്കുന്നില്ലെന്നും സിപിഐ റിപ്പോർട്ടിൽ വിമർശിക്കുന്നു. സി.പി.ഐ പത്തനാപുരം മണ്ഡലം സമ്മേളന പ്രവർത്തന റിപ്പോർട്ടിലാണ് വിമർശനം
സിപിഎമ്മിനെതിരെയും റിപ്പോർട്ടിൽ വിമർശനം ഉണ്ട്. കേരള കോൺഗ്രസ് ബിക്കൊപ്പം ചേർന്ന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥികളെ തോൽപ്പിക്കാൻ സിപിഎം ശ്രമിച്ചു. പല പഞ്ചായത്തുകളിലും ഭരണസമിതിയിൽ സിപിഐ പ്രാധിനിധ്യമില്ല. സിപിഎം അജൻഡയുടെ ഭാഗമായാണ് അത് സംഭവിച്ചത്. മണ്ഡലത്തിൽ സിപി എമ്മും കേരള കോൺഗ്രസ് ബി യും ഇടതുമുന്നണിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതായും സിപിഐ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

Related posts

Leave a Comment