സിപിഐ, സിപിഎം തമ്മിൽ പോര് ; മുകേഷിനെ ചൊല്ലി പാർട്ടിയിൽ തർക്കം രൂക്ഷം

കൊല്ലം: കൊല്ലം എംഎൽഎ മുകേഷിനെ ചൊല്ലി സിപിഎം, സിപിഐ പാർട്ടിക്കുള്ളിൽ തർക്കം.ആശ്രാമം മൈതാനത്തെ കോൺക്രീറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് തർക്കം ഉടലെടുത്തത്.മുകേഷ് സ്വന്തം ഇഷ്ടപ്രകാരമാണ് ആശ്രാമം മൈതാനത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് സിപിഐ ആരോപണം.അഷ്ടമുടി കായല്‍ കയ്യേറ്റവും മലിനികരണവും തടയാനുള്ള പദ്ധതി നടപ്പാക്കുന്നതിന് പകരം കോൺക്രീറ്റ് നിര്‍മ്മാണവുമായി മുന്നോട്ട് പോയാല്‍ എതിര്‍ക്കാനാണ് സിപിഐ തീരുമാനം.മൈതാനത്തിന്‍റെ സ്വാഭാവിക ഭംഗി നിലനിര്‍ത്തണമെന്നും കോൺക്രീറ്റ് നിര്‍മ്മാണ പ്രവർത്തനങ്ങളില്‍ നിന്നും എംഎല്‍എ പിന്മാറണമെന്നുമാണ് സിപിഐയുടെ ആവശ്യം.ജനപ്രതിനിധികളുടെ ഏതിര്‍പ്പ് പോലും വകവെക്കാതെയാണ് ആശ്രാമം മൈതാനത്ത് 20 കടമുറികള്‍ പണിയാന്‍ തീരുമാനിച്ചത്. ഇതിന് നിയമപരമായി സാധുത ഇല്ലന്നാണ് സിപിഐയുടെ വാദം.നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എംഎല്‍എ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സിപിഐയുടെ ജനപ്രതിനിധികള്‍ വിയോജിപ്പ് അറിയിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് എംഎല്‍എ മുന്നോട്ട് പോകുന്നതെന്നും ആരോപണം ഉണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയാല്‍ ഹരിത ട്രൈബ്യൂണലിനെ സമിപിക്കാനാണ് സിപിഐയുടെ നീക്കം. ആശ്രാമം മൈതാനത്തിലെ നിര്‍മ്മാണ പ്രവ്‍ത്തനങ്ങള്‍ എല്‍ഡിഎഫില്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. എന്നാല്‍ വിവാദങ്ങളോട് പ്രതികരിക്കാന്‍ ഇല്ല എന്ന നിലപാടിലാണ് എം മുകേഷ് എംഎല്‍എ. നിരന്തരം വിവാദങ്ങൾക്ക് വിധേയനാകുന്ന മുകേഷ് പ്രതികരിക്കാൻ കൂട്ടാക്കാത്തതും പാർട്ടിക്കുള്ളിൽ ആശയകുഴപ്പം സൃഷ്ടിക്കുന്നുണ്ട്. സഹായം അഭ്യർത്ഥിച്ച് വിളിക്കുന്നവരെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന എംഎൽഎ ക്കെതിരെ പാർട്ടിയുടെ ഉള്ളറകളിലും ശക്തമായ പ്രതിഷേധങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.അതേസമയം ഒരേ ആശയങ്ങൾ വച് പുലർത്തുന്ന ഇരു പാർട്ടികളും തമ്മിൽ ഉള്ള വിയോജിപ്പ് പരിഹാസ്യമായാണ് ജനം വീക്ഷിക്കുന്നത്.

Related posts

Leave a Comment