കോവിൻ; ഒറ്റ നമ്പറിൽ ഇനി 6 പേർക്ക് റജിസ്റ്റർ ചെയ്യാം

ന്യൂഡൽഹി: ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് കോവിൻ പോർട്ടലിൽ ഇനി 6 പേർക്ക് റജിസ്റ്റർ ചെയ്യാം. നിലവിൽ 4 പേർക്കേ കഴിയുമായിരുന്നുള്ളൂ. ഒട്ടേറെപ്പേർ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നമ്പറുകൾ ഉപയോഗിച്ചാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർക്കു സ്വന്തം നമ്പറുകളിലേക്ക് അക്കൗണ്ട് മാറ്റാനും സൗകര്യമുണ്ട്. കോവിനിൽ ലോഗിൻ ചെയ്ത് ‘Raise an issue’ എന്നതിനു താഴെയുള്ള ‘Transfer a member to new mobile number’ ഓപ്ഷൻ ഇതിനായി ഉപയോഗിക്കാം. വാക്സീൻ സ്വീകരിക്കാതെ സാങ്കേതികപ്രശ്നം മൂലം വാക്സീൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് തിരുത്താൻ അവസരം. വാക്സിനേഷൻ കേന്ദ്രങ്ങൾ ഡേറ്റ എൻട്രി നടത്തിയപ്പോൾ പറ്റിയ പിശകു മൂലം വാക്സീൻ ലഭിക്കാത്ത പലർക്കും വാക്സീൻ എടുത്തതായി സന്ദേശവും സർട്ടിഫിക്കറ്റും ലഭിച്ചിരുന്നു. ഇതുമൂലം ഇവർക്ക് വാക്സീൻ ലഭിക്കാത്ത സ്ഥിതിയുണ്ടായി. കോവിൻ പോർട്ടലിൽ ഏർപ്പെടുത്തിയിരിക്കുന്ന ‘Revoke Vaccination Status’ എന്ന ഓപ്ഷൻ ഉപയോഗിച്ച് തെറ്റായി രേഖപ്പെടുത്തിയ വാക്സീൻ നില തിരുത്താം.

Related posts

Leave a Comment