കൊവി-ഷീൽഡ്, കോ വാക്സിൻ മിശ്രിത ഉപയോ​ഗം ഫലപ്രദമാണെന്ന് കണ്ടെത്തൽ

ഡൽഹി: കൊവിഷീൽഡ്- കോവാക്സിൻ മിശ്രിത വാക്സിൻ ഉപയോ​ഗിക്കാമെന്ന് ഐസിഎംആർ. കൊവാക്സിൻ-കൊവിഷീൽഡ് മിശ്രിതം വ്യത്യസ്ത ഡോസായി നൽകുന്നത് ഫലപ്രദമാണെന്നാണ് ഐസിഎംആറിന്റെ പുതിയ കണ്ടെത്തൽ.

കൊവിഷീൽഡ്-കൊവാക്സിൻ മിശ്രിതത്തെ കുറിച്ച് പഠനം നടത്താൻ വെല്ലൂർ മെഡിക്കൽ കോളജ് നേരത്തെ അനുമതി തേടിയിരുന്നു. ഇതിന് പിന്നാലെ ഡിസിജിഐ ഈ പഠനത്തിന് അനുമതി നൽകിയിരുന്നു.ഒരു വ്യക്തിക്ക് കൊവാക്സിന്റേയും കൊവീഷീൽഡിന്റെയും മിശ്രിതം നൽകാമോ എന്നതായിരുന്നു പഠനത്തിലെ പ്രധാനപ്പെട്ട ഭാ​ഗം. തുടർന്ന് ക്ലിനിക്കൽ പരീക്ഷണം നടത്താൻ അനുമതി നൽകാൻ സബ്ജക്ട് എക്സ്പേർട്ട് കമ്മിറ്റി ശുപാർശ ചെയ്തു. തുടർന്ന് നടത്തിയ പരീക്ഷണത്തിലാണ് ഫലം പുറത്തുവന്നത്. 2 വാക്സിനുകളും ചേർത്ത് ഉപയോ​ഗിക്കുന്നത് ഫലപ്രദമാണെന്നും അപകടമില്ലെന്നുമാണ് പുതിയ കണ്ടെത്തൽ.

Related posts

Leave a Comment