കോവിഷീൽഡ്- കോവാക്സിൻ മിശ്രിത ഉപയോ​ഗം ; 300 സന്നദ്ധപ്രവർത്തകരിൽ പഠനം നടത്താൻ അനുമതി

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകളായ കോവാക്‌സിനും കോവിഷീല്‍ഡും ഇടകലര്‍ത്തി പഠനം നടത്തുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ) അനുമതി നല്‍കി. തമിഴ്‌നാട് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലാകും ഇതിന്റെ പഠനവും ക്ലിനിക്കല്‍ പരീക്ഷണവും നടക്കുക.

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതി പഠനം നടത്തുന്നതിനായി ശുപാര്‍ശ നല്‍കിയിരുന്നു. കോവിഡ് വാക്‌സിനെതിരെ ഒരേ വാക്‌സിന്‍ രണ്ടു ഡോസ് എടുക്കുന്നതിനെക്കാള്‍ വെവ്വേറെ വാക്‌സിനുകളുടെ ഓരോ ഡോസുവീതം സ്വീകരിക്കുന്നത് പ്രതിരോധശേഷി കൂട്ടുമെന്ന് ഐസിഎംആര്‍ പഠനം വ്യക്തമാക്കിയിരുന്നു. വെല്ലൂരില്‍ 300 സന്നദ്ധപ്രവര്‍ത്തകരിലാണ് പഠനം നടത്തുക. ഒരു ഡോസ് കോവാക്‌സിനും രണ്ടാമത്തെ ഡോസ് കോവിഷീല്‍ഡും ആണ് കുത്തിവെക്കുക.

Related posts

Leave a Comment