കോവിന്‍ പോര്‍ട്ടലില്‍ തകരാര്‍ ; വാക്‌സിനേഷന്‍ നടപടികള്‍ തടസ്സപ്പെട്ടു

സംസ്ഥാനത്ത് വാക്‌സിനേഷന്‍ നടപടി ക്രമങ്ങള്‍ തടസ്സപ്പെട്ടു.കോവിന്‍ പോര്‍ട്ടലിലെ തകരാറിനെത്തുടര്‍ന്നാണ് പ്രതിസന്ധിയുണ്ടായത്. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ലോഗിന്‍ ആണ് തകരാറിലായത്. ഇതേത്തുടര്‍ന്ന് ഉച്ച മുതലുള്ള വാക്‌സിനേഷന്‍ തടസ്സപ്പെടുകയായിരുന്നു.

രജിസ്‌ട്രേഷന്‍, വാക്‌സിനേഷന്‍ എന്നീ പ്രക്രിയകളുടെ രേഖപ്പെടുത്തലാണ് മുടങ്ങിയത്. ഇതേത്തുടര്‍ന്ന് പല കേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് വിവരങ്ങള്‍ എഴുതിവെച്ച ശേഷം വാക്‌സിനേഷന്‍ പുനഃരാരംഭിച്ചു.ആരോഗ്യവകുപ്പ് കേന്ദ്രത്തെ വിവരമറിയിച്ചിട്ടുണ്ട്. സാങ്കേതിക തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നും ഉടന്‍ പരിഹരിക്കുമെന്നുമാണ് വിശദീകരണം.സംസ്ഥാനത്തിന്റെ കൈവശമുണ്ടായിരുന്ന ഡോസുകള്‍ തീര്‍ന്നതിനെതുടര്‍ന്ന് ബുധനാഴ്ചയാണ് കേരളത്തിന് പുതിയ ഡോസുകള്‍ അനുവദിച്ചത്.

Related posts

Leave a Comment