കൊടികയറാന്‍ ആറുദിവസം മാത്രം ; ഒളിമ്പിക്സ് വില്ലേജില്‍ കോവിഡ് ബാധ.

ടോക്കിയോ : ഒളിമ്പിക്സിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനിൽക്കെ ടോക്കിയോ ഒളിമ്പിക്സ് വില്ലേജില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്‌തു. വിദേശത്തുനിന്നെത്തിയ ഒഫീഷ്യലിനാണ് രോഗം സ്ഥിരീകരിച്ചത്. പതിനായിരക്കണക്കിന്​ കായിക താരങ്ങളും അധികൃതരും താമസിക്കുന്ന ഒളിമ്പിക്സ് ഗ്രാമത്തിൽനിന്ന് രോഗം ​സ്ഥിരീകരിച്ച വ്യക്തിയെ മാറ്റി നിരീക്ഷണത്തിലാക്കി. രോഗിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് 2020ല്‍ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് 2021 ലേക്ക് മാറ്റിയത്. ജൂലൈ 23 നാണ് ഒളിമ്പിക്സ് ആരംഭിക്കുക.

228 അംഗ ഇന്ത്യന്‍ സംഘമാണ് ഒളിമ്പിക്സിൽ പങ്കെടുക്കാനായി ടോക്കിയോയിലെത്തുക. ഇവരില്‍ 119 കായികതാരങ്ങളും 109 ഒഫീഷ്യല്‍സും ഉള്‍പ്പെട്ടിരിക്കുന്നു. രാജ്യത്തെ പ്രതിനിധീകരിച്ച്‌ 67 പുരുഷ താരങ്ങളും 52 വനിതാ താരങ്ങളും മാറ്റുരയ്‌ക്കും. 85 മെഡല്‍ ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്.

Related posts

Leave a Comment