രവി ശാസ്ത്രിക്ക് പിന്നാലെ രണ്ടു പരിശീലകർക്കു കൂടെ കോവിഡ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിക്ക് പിന്നാലെ ഐസൊലേഷനിലായിരുന്ന ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവര്‍ക്ക് സെപ്റ്റംബര്‍ പത്തിന് ആരംഭിക്കുന്ന അഞ്ചാം ടെസ്റ്റ് നഷ്ടമാകും.
ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ഓവലില്‍ നടക്കുന്നതിനിടെയാണ് രവി ശാസ്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ ടീമിലെ മറ്റ് താരങ്ങളെ കഴിഞ്ഞ ദിവസം കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇവരുടെ ഫലം നെഗറ്റീവ് ആയിരുന്നു.

Related posts

Leave a Comment