തിരുവാതിര കണ്ട് ചമ്മി പോയി ; നീയൊക്കെ എനിക്ക് പുല്ലുവിലയല്ലെ തരുന്നതെന്ന് കോവിഡ്

കോവിഡ് സംഹാര താണ്ടവമാടുമ്പോൾ സംസ്ഥാനമൊട്ടാകെ സിപിഎം തിരുവാതിര കളി കണ്ട് കോവിഡ് ചമ്മിപോയി. സിപിഐഎം ജില്ലാ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന സഖാക്കൾ പുല്ല് വില പോലും തരാതെ മുഖ്യമന്ത്രി പിണറായി വിജയന് സ്തുതി പാടികൊണ്ട് കമ്മിണികൾ ചുവട് വെക്കുന്ന തിരുവാതിര കണ്ട് കോവിഡ് പോലും പകച്ചു പോയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മനംനൊന്ത് കോവിഡ് വല്ല കടും കൈയ്യും ചെയ്ത് ലോകം രക്ഷപ്പെടട്ടെ . ഈ സാഹചര്യത്തിൽ തിരുവാതിര വേണോ സഖാവേ എന്ന് ചോദിച്ചപ്പോൾ ആരും പേടിക്കണ്ട എല്ലാം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണെന്നാണ് കൊടിയേരി സഖാവ് പറയുന്നത്. സമ്മേളനങ്ങൾ വൈകിയാൽ അത് പാർട്ടിയുടെ ജനാധിപത്യ നടത്തിപ്പിനെ ബാധിക്കുമത്രേ. ആകാശം ഇടിഞ്ഞുവീണാലും കോവിഡ് കാട്ടു തീ പോലെ പടർന്നാലും പാർട്ടി സമ്മേളനങ്ങൾ മുഖ്യം. കോവിഡ് വ്യാപനത്തേക്കാൾ വലുതാണ് പാർട്ടിയെന്ന്. കൃത്യമായ ഡിപിആർ പോലുമില്ലാതെ കെ റെയിൽ പോലുളള ഒരു ഭീമൻ പദ്ധതി ആവിശ്കരിച്ച സർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട.

അതേസമയം കോവിഡ് സാഹചര്യം വിലയിരുത്തി സംസ്ഥാനത്ത് കോൺ​ഗ്രസ് പാർട്ടി മാത്രമാണ് മുൻകൂട്ടി നിശ്ചയിച്ച മുഴുവൻ പൊതുപരിപാടികളും മാറ്റിവച്ചത്. പ്രതിപക്ഷത്തിനെ പരസ്യമായി വിമർശിക്കുകയും എന്നാൽ പ്രതിപക്ഷം കാണിച്ച് കൊടുക്കുന്ന വഴിയിലൂടെ നാട് ഭരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സർക്കാർ മിനിസ്റ്ററാന്റിയുമായി ചർച്ച ചെയ്ത് ഉടനേ ഒരു തീരുമാനം സ്വീകരിച്ചില്ലെങ്കിൽ എല്ലാം കൈവിട്ട് പോകും

Related posts

Leave a Comment