ഒമൈക്രോൺ കോവിഡ്​ വകഭേദം : വാക്​സിൻ വികസിപ്പിക്കുകയാണെന്ന് ​നോവാവാക്​സ്​

വാഷിങ്​ടൺ: ലോകത്ത്​ ഒമൈക്രോൺ കോവിഡ്​ വകഭേദം ആശങ്കയായി പടരുന്നതിനിടെ ആശ്വാസ വാർത്തയുമായി നോവാവാക്​സ്​. പുതിയ കോവിഡ്​ വകഭേദത്തിനെതിരെ വാക്​സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന്​ കമ്പനി.പുതിയ വാക്​സിനെതിരായ സ്​പൈക്ക്​ പ്രോട്ടീൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും കമ്പനി അറിയിച്ചു. നോവാവാക്​സിന്‍റെ വാക്​സിന്‍റെ അടിയന്തര ഉപയോഗത്തിന്​ ഇന്തോനേഷ്യയും ഫിലിപ്പീൻസും കഴിഞ്ഞയാഴ്ച അംഗീകാരം നൽകിയിരുന്നു. വർഷാവസാനത്തോടെ യു.എസിലും വാക്​സിന്​ അംഗീകാരം ലഭിക്കുമെന്നാണ്​ പ്രതീക്ഷ.യുറോപ്യൻ മെഡിക്കൽ ഏജൻസിയും കാനഡയും വാക്​സിന്​ അംഗീകാരം നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Related posts

Leave a Comment