ഇന്ത്യയിൽ 2 ഡോസ് വാക്സിനെടുത്ത ശേഷവും കോവിഡ് കുതിപ്പ്; ഉയർന്ന നിരക്ക് കേരളത്തിൽ

ഡൽഹി: രണ്ടു ഡോസ് വാക്‌സിൻ എടുത്ത ശേഷവും ഇന്ത്യയിൽ 87,000 ത്തോളം പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 46 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ആദ്യ ഡോസ് വാക്‌സിൻ എടുത്ത ശേഷം കേരളത്തിൽ എൺപതിനായിരത്തിനടുത്ത് ആളുകൾക്ക് കോവിഡ് പോസിറ്റീവായി. രണ്ടു ഡോസും എടുത്ത ശേഷം നാല്പതിനായിത്തോളം പേർക്കും രോഗം ബാധിച്ചിട്ടുണ്ട്.മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം കുറഞ്ഞിട്ടും കേരളത്തിൽ കേസുകൾ ഉയർന്ന നിലയിൽ തന്നെ നിൽക്കുന്നതിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.വാക്‌സിനെടുത്ത ശേഷം കോവിഡ് വന്ന 200 ഓളം പേരുടെ സാമ്പിളുകളുടെ ജനതിക ശ്രേണി പരിശോധിച്ചതിൽ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും പറയുന്നു.

Related posts

Leave a Comment