കോൺഗ്രസുകാർക്ക് വാക്സിൻ നൽകേണ്ടതില്ല ; സിപിഎം വനിതാ മെമ്പറുടെ ശബ്ദ സന്ദേശം പുറത്ത്

ലോകം മുഴുവൻ ഒറ്റക്കെട്ടായി കോവിഡ് 19 എന്ന മഹാമാരിക്ക് എതിരെ പടപൊരുതുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തി കോൺഗ്രസുകാർക്ക് വാക്സിൻ നൽകേണ്ടതില്ലെന്ന് പറയുന്ന ഇടതു വനിതാ മെമ്പറുടെ ശബ്ദ സന്ദേശം പുറത്ത്. കാപ്പൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് മെമ്പർ സുജാത ബാലകൃഷ്ണൻ ശബ്ദമാണ് പുറത്തുവന്നത്.കപ്പൂർ പഞ്ചായത്തിൽ ടെസ്റ്റ്‌ പോസിറ്റിവിറ്റി റേറ്റ് 20 നു അടുത്താണ്.പഞ്ചായത്തിൽ എല്ലായിടത്തും രാഷ്ട്രീയം മറന്നു പരസ്പ്പരം സഹകരിച്ചു തന്നെയാണ് മുന്നോട്ട് പോകുന്നത്.എന്നാൽ ഈ പഞ്ചായത്തിലെ പത്താം വാർഡിലെ സിപിഎം മെമ്പർ പറയുന്നത് കോൺഗ്രസ്സ് ആണെങ്കിൽ അവർക്ക് വാക്സിൻ കൊടുക്കാൻ സൗകര്യമില്ലെന്നാണ്.

കേരളത്തിൽ മരണ നിരക്ക് ഓരോ ദിവസവും കൂടുകയാണ്, കൂടാതെ രോഗമുള്ളവരുടെ എണ്ണവും, ഈ അവസ്ഥയിൽ പോലും മനുഷ്യത്വ പരമല്ലാത്ത സമീപനം സ്വീകരിക്കുന്ന സിപിഎം മെമ്പർക്കെതിരെ ജനരോഷം ഉയർന്നു വന്നിട്ടുണ്ട്.സത്യപ്രതിജ്ഞ ലംഘനമാണ് നടന്നിട്ടുള്ളതെന്ന് യുഡിഎഫ് ആരോപിച്ചു.

Related posts

Leave a Comment