രാ​ജ്യ​ത്ത് 13,091 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഒ​രു ദി​വ​സ​ത്തി​നി​ടെ 13,091 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 13,878 പേ​ര്‍ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 3,38,00,925 ആ​യി ഉ​യ​ര്‍​ന്നു.

340 മ​ര​ണ​ങ്ങ​ളും 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ 1.38 ല​ക്ഷം ആ​ളു​ക​ളാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന​ത്. 266 ദി​വ​സ​ത്തി​നി​ട​യി​ലെ കു​റ​ഞ്ഞ ക​ണ​ക്കാ​ണി​ത്.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 4,62,189 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് മൂ​ലം ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 57,54,817 പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി. രാ​ജ്യ​ത്ത് 1,10,23,34,225 ഡോ​സ് വാ​ക്സി​നാ​ണ് ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment