24 മണിക്കൂറിൽ 12,514 പുതിയ പോസിറ്റീവ് കേസുകൾ; 251 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 12,514 കൊവിഡ് കേസുകളും 251 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തു. ന്നലത്തേതിലും 2.4 ശതമാനം കുറവാണിത്. 251 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,58,437 . ഇന്നലെ 12,718 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,36,68,560. 1,58,817 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 248 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 1.17 ശതമാനമാണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 38 ദിവസമായി രണ്ടു ശതമാനത്തിൽ കുറവാണിത്. 1.42 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

Related posts

Leave a Comment