രാജ്യത്ത് 10,853 പേർക്ക്കൂടി കോവിഡ്; 526 മരണം

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 10,853 പേർക്ക്കൂടി കോവിഡ് ബാധിച്ചു. 12,432 പേർ കോവിഡ് മുക്തരാകുകയും ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,44,845 ആയി.

അതേസമയം, ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 526 കോവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ കോവിഡ് മരണത്തേക്കാൾ ഉയർന്ന നിരക്കാണിത്.

പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1.18 ശതമാനവും പ്രതിവാര കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1.28 ശതമാനവുമാണ്. രാജ്യത്ത് കോവിഡ് മുക്തരുടെ ആകെ എണ്ണം 3,37,49,900 ആയി. 98.24 ശതമാനമാണ്.

Related posts

Leave a Comment