നേതാക്കൾക്ക് കോവിഡ്; കോൺഗ്രസ് പദയാത്ര നിർത്തിവെച്ചു

ബംഗളൂരു: മേക്കേദാട്ടു പദ്ധതിക്കായി കർണാടകയിൽ കോൺഗ്രസ് നടത്തുന്ന പദയാത്ര നിർത്തിവെച്ചു. അഞ്ച് ദിവസമായി തുടരുന്ന പദയാത്രയ്ക്ക് നേതൃത്വം നൽകുന്ന അഞ്ച് നേതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നടപടി. പത്ത് ദിവസം നീണ്ടു നിൽക്കുന്നതായിരുന്നു പദയാത്ര. മേക്കേദാട്ടുവിൽ കാവേരി നദിക്കു കുറുകെ അണക്കെട്ട് നിർമ്മിച്ച് ബംഗളൂരുവിലും പരിസരങ്ങളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതി നടപ്പാക്കണമെന്ന ആവശ്യപ്പെട്ടാണ് കോൺഗ്രസ് പദയാത്ര സംഘടിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസവും പദയാത്രയ്ക്ക് വിവിധ ഭാഗങ്ങളിൽ വൻ വരവേൽപാണ് ലഭിച്ചത്.
പദയാത്ര നയിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളായ വീരപ്പ മൊയ്ലി, മല്ലികാർജ്ജുന ഖാർഗെ തുടങ്ങിയവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡികെ ശിവകുമാർ, സിദ്ധരാമയ്യ തുടങ്ങിയവർ കോവിഡ് ബാധിതരായ നേതാക്കളുമായി നേരിട്ട് വേദി പങ്കിട്ടിരുന്നു.
ബംഗളൂരുവിൽ സമാപിക്കേണ്ടിയിരുന്ന പദയാത്ര, കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

Related posts

Leave a Comment