ലക്ഷണങ്ങളില്ലെങ്കിൽ കോവിഡ് ടെസ്റ്റ് വേണ്ട; ജീവനക്കാർ ഓഫീസിലെത്തണമെന്ന് സർക്കാർ

തിരുവനന്തപുരം: ക്വാറന്റൈൻ അനുവദിച്ചിരിക്കുന്ന ജീവനക്കാർ കോവിഡ് ലക്ഷണങ്ങളില്ലെങ്കിൽ ടെസ്റ്റിന് വിധേയമാകണമെന്ന് നിർബന്ധമില്ലെന്നും ഓഫീസിൽ ഹാജരാകണമെന്നും സർക്കാരിന്റെ പുതിയ ഉത്തരവ്. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ക്വാറന്റൈൻ കാലത്ത് സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ച ഉത്തരവിൽ ഭേദഗതി വരുത്തിയാണ് ചീഫ് സെക്രട്ടറി വി.പി ജോയ് ചൊവ്വാഴ്ച പുതിയ ഉത്തരവ് ഇറക്കിയത്.  കോവിഡ് പോസിറ്റിവായി പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ജീവനക്കാർ ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടു ഏഴുദിവസം കഴിഞ്ഞ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ടെസ്റ്റ് ചെയ്താൽ മതി. ലക്ഷണങ്ങൾ ഇല്ലാത്ത ജീവനക്കാർ ടെസ്റ്റിന് വിധേയമാകാതെയും ഓഫീസിൽ ഹാജരാകണം. ഏതെങ്കിലും ഗുരുതര രോഗങ്ങളോ ജീവിത ശൈലീ രോഗങ്ങളോ ഉള്ളവർ മാത്രം ഏഴുദിവസത്തിന് ശേഷം രോഗ ലക്ഷണങ്ങളില്ലെങ്കിലും ആർടിപിസിആർ ടെസ്റ്റ് നടത്തണം. പരിശോധനാ ഫലം നെഗറ്റീവാണെങ്കിൽ ഓഫീസിലെത്തണമെന്നും ഉത്തരവിൽ പറയുന്നു. 

Related posts

Leave a Comment