കോൺഗ്രസ്‌ പ്രതിഷേധ ധർണ സംഘടിപ്പിച്ചു

പതാരം : കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ പരാജയപ്പെട്ട പഞ്ചായത്ത്‌ ഭരണസമിതിക്കെതിരെ കോൺഗ്രസ്‌ ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കെ പി സി സി നിർവാഹക സമിതി അംഗം കെ കൃഷ്ണൻകുട്ടി നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കൊമ്പിപ്പിള്ളിൽ സന്തോഷ്‌ അധ്യക്ഷത വഹിച്ചു. നേതാക്കളായ മുഹമ്മദ്‌ കുഞ്ഞ്,സരസ്വതിയമ്മ,എസ്‌ സുഭാഷ്, ആർ ഡി പ്രകാശ്, രവീന്ദ്രൻ പിള്ള,ശശിധരക്കുറുപ്പ് , പഞ്ചായത്ത്‌ അംഗങ്ങളായ ബിജു രാജൻ, ഷീജ, ഉണ്ണി, മായ വേണുഗോപാൽ, സജി കുമാർ, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ കലേഷ്, അജയൻ, ആനന്ദ്, അഭിരാം എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Comment