യാത്രാ നിയന്ത്രണങ്ങളില്‍ വലഞ്ഞ് ഇതരസംസ്ഥാനങ്ങളിലെ യാത്രക്കാര്‍

തിരുവനന്തപുരം : സംസ്ഥാനത്തേക്കുളള യാത്രാ നിയന്ത്രണങ്ങളിൽ വലഞ്ഞ് ഇതരസംസ്ഥാന യാത്രക്കാർ. നിലവിൽ വാക്‌സിനെടുത്തവർക്കുപോലും ആർടിപിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശന അനുമതിയുളളൂ . ചിലർക്ക് ക്വാറന്റൈനും നിർദേശിക്കുന്നുണ്ട്.

കർണാടകയും തമിഴ്‌നാടുമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കേരളത്തിൽനിന്നുള്ളവർക്ക് വരാൻ ഒരുഡോസ് വാക്‌സിനെങ്കിലും എടുത്താൽ മതി. എന്നാൽ ഇതേ യാത്രക്കാർ കേരളത്തിലേക്ക് തിരിച്ചു പോകുമ്പോൾ രണ്ട് ഡോസ് വാക്‌സിനെടുത്തവരാണെങ്കിലും ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നാട്ടിലെത്തിയാൽ ക്വാറന്റൈനിലും കഴിയേണ്ടി വരും. പലപ്പോഴും ഉദ്യോഗസ്ഥർക്ക് പോലും നിയന്ത്രണങ്ങളെന്തൊക്കെയെന്നതിൽ വ്യക്തതയില്ല.ഇതരസംസ്ഥാനങ്ങളിലേക്ക് ജോലിക്കായും കൃഷി ആവശ്യങ്ങൾക്കായും വന്നു മടങ്ങുന്നവർക്ക് അടിക്കടി ആർടിപിസിആർ സർട്ടിഫിക്കറ്റ് എടുക്കേണ്ടി വരുന്നത് വലിയ ബാധ്യതയാവുകയാണ്. സർക്കാർ വൈകാതെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി പുതിയ മാർഗനിർദേശം പുറപ്പെടുവിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Related posts

Leave a Comment