നിയന്ത്രണം കടുപ്പിക്കും, ഇന്ന് അവലോകന യോഗം

തിരുവനന്തപുരംഃ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചേക്കും. ഇന്നു വൈകുന്നേരം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടുന്ന അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ചു തീരുമാനം വരും. ഓണം അവധിയും ആഘോഷങ്ങളും കൂടുതല്‍ ജനങ്ങളെ രോഗികളുമായുള്ള സമ്പര്‍ക്ക പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണു വിലയിരുത്തുന്നത്. പൊതു സ്ഥലങ്ങളില്‍ നിയന്ത്രണം നാമ‌മാത്രമായിരുന്നു. കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യാപര സ്ഥാപനങ്ങളിലും പതിവിലേറെ തിരക്കായിരുന്നു. ഈ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുക.

ഇന്നലെ കോവിഡ് പരിശോധന വളരെ കുറവായിരുന്നു. എന്നാല്‍ ടിപിആര്‍ നിരക്ക് പ്രതീക്ഷിച്ച തോതില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിഞ്ഞത് ആശ്വാസമായി. മുപ്പതിനായിരം പേര്‍ക്ക് തിരുവോണ ദിവസം വാക്സിന്‍ നല്‍കി. ഇന്നലെ 10,402 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്.

ഇന്നു മുതല്‍ കോവിഡ് വാക്നിനേഷന്‍ പരമാവധി വേഘത്തിലാക്കും. രാജ്യത്താകെ ഇന്നലെ മാത്രം 12,95,163 പേര്‍ക്കു വാക്സിന്‍ നല്‍കി. ഇതുവരെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 52,75,61,399 ആയി ഉയര്‍ന്നു.

Related posts

Leave a Comment