കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പോളിടെക്നിക് പരീക്ഷകൾക്ക് തുടക്കം

പാലക്കാട് : വിദ്യാർഥികളുടെയും രക്ഷകർത്താക്കളുടെയും ആശങ്കകൾക്ക് ഇടയിലും സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിൽ പരീക്ഷകൾ ആരംഭിച്ചു. ഓൺലൈൻ ക്ലാസുകൾ മാത്രം നടത്തിയതിന്റെ അടിസ്ഥാനത്തിൽ പരീക്ഷയുമായി മുന്നോട്ടുപോകുന്നതിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും കാരണം പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടു കെഎസ്‌യു ഹൈക്കോടതിയിൽ വരെ ഇടപെടൽ നടത്തിയിരുന്നു. യുഡിഎഫ് എംപിമാരും എംഎൽഎമാരും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിട്ടും പരീക്ഷയുമായി മുന്നോട്ടുപോവുകയായിരുന്നു. പരീക്ഷ നടന്ന ഭൂരിഭാഗം കോളജുകളിലും വിദ്യാർഥികളുടെ തിരക്ക് രൂപപ്പെടുകയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുകയും ചെയ്തിരുന്നു.പരീക്ഷ നടത്തുവാൻ കാണിച്ച തിടുക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സർക്കാർ കാണിച്ചില്ലെന്നാണ് ആക്ഷേപം.

Related posts

Leave a Comment