കോവിഡ് പരിശോധനാ കേന്ദ്രത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ വിദ്യാർഥികൾക്ക് ഹാൾടിക്കറ്റ് വിതരണം ; തടഞ്ഞ്കെഎസ്‌യു

ആർ.ടി.പി.സി.ആർ പരിശോധന കേന്ദ്രമായ രാമവർമപുരം ഗവ. സ്കൂളിൽ കോവിഡ് സുരക്ഷ ക്രമീകരണങ്ങൾ പാലിക്കാതെ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ് വിതരണം ചെയ്യുന്നത് കെ.എസ്.യു പ്രവർത്തകരെത്തി തടഞ്ഞു. വിഷയത്തിൽ കളക്ടർ ഇടപെട്ട് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയ ശേഷം ഹാൾ ടിക്കറ്റുകൾ വിതരണം ചെയ്യാൻ നിർദേശിച്ചു. 24ന് തുടങ്ങേണ്ട പ്ലസ് വൺ പരീക്ഷയുടെ ഹാൾ ടിക്കറ്റ് വിതരണമാണ് സ്കൂളിൽ നടന്നിരുന്നത്. ഡിവിഷനിലെ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധനാ കേന്ദ്രമാണ് സ്കൂൾ. ഇവിടെയാണ്‌ ഒരു മാനദണ്ഡങ്ങളും പാലിക്കാതെ വിദ്യാർഥികളെ എത്തിച്ച് ഹാൾട്ടിക്കറ്റുകൾ വിതരണം ചെയ്തിരുന്നത്. വിവരമറിഞ്ഞ് കെ.എസ്. യു ജില്ലാ സെക്രട്ടറി വി.എസ് ഡേവിഡിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പാളെ ഉപരോധിച്ച് ഹാൾട്ടിക്കറ്റ് വിതരണം തടയുകയായിരുന്നു. പ്രതിഷേധത്തിന് മണ്ഡലം പ്രസിഡന്റ്‌ അമൽഗോവിന്ദ്, ജെൻസൺ ജോസഫ്, രാഗീത് രാമചന്ദ്രൻ, രാഹുൽ ബാലകൃഷ്ണൻ, രാഹുൽ നന്ദഗോപൻ, സാരംഗ് പി. യു, സുജിത് കൃഷ്ണ എന്നിവർ പങ്കെടുത്തു.വിയ്യൂർ പോലീസ് സ്ഥലത്ത് എത്തിയിരുന്നു

Related posts

Leave a Comment