കോവിഡ് നിയന്ത്രണം പരിശോധിക്കാനെത്തിയ സിഐയെ അസഭ്യം പറഞ്ഞ സിഐടിയു ഏരിയ സെക്രട്ടറിയ്‌ക്കെതിരെ കേസ്

തിരുവനന്തപുരം : വിതുരയില്‍ കൊറോണ നിയന്ത്രണം പരിശോധിക്കാനെത്തിയ സിഐയെ അസഭ്യം പറഞ്ഞ സിഐടിയു ഏരിയ സെക്രട്ടറിയ്‌ക്കെതിരെ കേസ്. സിപിഎം വിതുര ഏരിയ കമ്മറ്റി അംഗവും, സിഐടിയു വിതുര ഏരിയ സെക്രട്ടറിയുമായ എസ്. സഞ്ജയനെതിരെയാണ് പോലീസ് കേസെടുത്തത്. പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം നേതാവിനെതിരെ നടപടി സ്വീകരിച്ചത്.

കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യരുതെന്ന് ആവശ്യപ്പെട്ടപ്പോഴാണ് പോലീസിന് നേരെ സഞ്ജയന്‍ തട്ടിക്കയറിയത്. ഡി കാറ്റഗറിയിലാണ് പ്രദേശമെന്ന് പോലീസുകാര്‍ ചൂണ്ടിക്കാണിച്ചെങ്കിലും സി കാറ്റഗറിയാണെന്ന് പറഞ്ഞ് സഞ്ജയന്‍ തര്‍ക്കം തുടര്‍ന്നു.

Related posts

Leave a Comment