കോവിഡ് പ്രതിരോധം പാളിഃ മുരളീധരന്‍

കോഴിക്കോട്: കേരളത്തിലെ കോവിഡ് പ്രതിരോധ‌ം താറുമാറായെന്ന് കെ. മുരളീധരൻ എംപി. ദേശീയ തലത്തില്‍ കോവിഡ് കുറയുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടു ശതമാനത്തിലേക്കു താഴ്ന്നു. കേരളത്തെക്കാള്‍ കൂടുതലുണ്ടായിരുന്ന പല സംസ്ഥാനങ്ങളും രോഗത്തെ ഫലപ്രദമായി ചെറുത്തപ്പോള്‍ കേരളത്തില്‍ പ്രതിരോധം പൂര്‍ണ പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുരളീധരന്‍.

കോവിഡ് മഹാമാരിയുടെ കാലത്തും കേരളത്തില്‍ സ്വര്‍ണക്കടത്ത് തഴയ്ക്കുകയാണ്. സിപിഎം നേതൃത്വത്തിലുള്ള സ്വര്‍ണക്കടത്ത് മാത്രമാണ് സംസ്ഥാനത്ത് നല്ല രീതിയില്‍ നടക്കുന്നത്. മറ്റെല്ലാം തകര്‍ന്നുതരിപ്പണമായി. കൊവിഡ് രണ്ടാം തരംഗം നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടു.

രണ്ടാം തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും കൊവിഡ് നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടു. മരണസംഖ്യ വളരെ പെട്ടെന്നാണ് കുത്തനെ ഉയർന്നത്. ഇപ്പോള്‍ പുറത്തു വരുന്ന മരണസംഖ്യയിലും പിശകുണ്ട്. സര്‍ക്കാര്‍ പറയുന്നതിനെക്കാള്‍ വളരെ കൂടുതലാണ് യഥാര്‍ഥ മരണ സംഖ്യ. ഈ കൊവിഡ് കാലത്ത് എല്ലാ വിഭാഗങ്ങളും പ്രതിസന്ധി നേരിടുമ്പോഴും സ്വർണ്ണ വ്യവസായം മാത്രമാണ് ഏറ്റവും നന്നായി നടക്കുന്നത്. സ്വർണ്ണക്കവർച്ച പ്രതികളുമായി സിപിഎം നേതൃത്വത്തിന് അടുത്ത ബന്ധമുണ്ട്.

ടി പി കേസ് പ്രതികൾ രാജകീയമായാണ് ജയിലിൽ കഴിയുന്നത്.
ഭരണത്തിലിരുന്ന് വല്യേട്ടൻ സ്വർണ്ണവും ചെറിയേട്ടൻ ചന്ദനവും കടത്തുകയാണ് എന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.

Related posts

Leave a Comment