ഇന്ന് 12,095 പേര്‍ക്ക് കോവിഡ്, ടിപിആര്‍ 10.11 %

തിരുവനന്തപുരംഃ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും സംസ്ഥാനത്ത് കോവിഡ് നിരക്ക് ഉയര്‍ന്നു തന്നെ. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 %. ഇന്നു 12,095 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 146 പേര്‍ മരിച്ചു. 1,19,565 പേര്‍ക്കാണ് ഇന്ന് പരിശോധന നടത്തിയത്. 24 ശതമാനത്തിനു മുകളില്‍ ടിപിആര്‍ 88 മേഖലകളിലുണ്ട്. രോഗമുക്തി നേടിയവരുടെ എണ്ണം 10,243.

ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം 1553, കൊല്ലം 1271,കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115 , പാലക്കാട് 1098, ആലപ്പുഴ 720 , കണ്ണൂര്‍ 719 , കാസര്‍ഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300 , ഇടുക്കി 216.

Related posts

Leave a Comment