കോവിഡ് നേരിടുന്നതിന് പിന്തുണയുമായി ഖത്തറിലെ ബിർളാ പബ്ലിക് സ്കൂൾ മാനേജ്മെൻറ്.

ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്കൂൾ ആയ ബിർള പബ്ലിക്  ഇന്ത്യൻ സ്കൂൾ മാനേജ്‍മെന്റ്  23 ലക്ഷം രൂപ വിലവരുന്ന  മൂന്ന് വെൻറിലേറ്ററും അനുബന്ധ സാമഗ്രികളും  കേരളത്തിലേക്ക് വിമാനമാർഗം എത്തിച്ചു നൽകി..
മാനേജ്മെൻ്റ് കമ്മറ്റി അംഗങ്ങളായ . ഗോപു സഹാനി, ഡോ. മോഹൻ തോമസ്,നോർക്ക ഡയറക്ടർ കൂടിയായ  സി.വി. റപ്പായി, ലൂക്കാസ് ചാക്കോ, മറിയ തോമസ് എന്നിവരുടെ ശ്രമഫലമായാണ് ഈ സദുദ്യമം പൂർത്തികരിച്ചത്.കോവിഡ് നിയന്ത്രണത്തിലും ചികിൽസയിലും പ്രവാസികൾ നാടിനെ സഹായിക്കണമെന്ന കേരള മുഖ്യമന്ത്രി.യുടെ  അഭ്യർത്ഥന മാനിച്ചാണ് ബിർള സ്കൂൾ മാനേജ്മെൻ്റ് ഈ ദൗത്യം ഏറ്റെടുത്തത്നാടിനെ മഹാമാരിയിൽ നിന്നും രക്ഷിക്കാൻ ഒരുമിച്ച് മുന്നേറാൻ കേരളീയർക്ക് സാധ്യമാവട്ടെയെന്ന്മാനേജ്മെൻറ് അഭിപ്രായപ്പെട്ടു.

Related posts

Leave a Comment