രാജ്യത്തെ കോവിഡ് കേസുകളിൽ മൂന്നിൽ ഒന്നും കേരളത്തിൽ .

ന്യൂഡൽഹി : ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,506 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത് .അതേസമയം കേരളത്തിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 14,087 പേർക്കാണ് .രാജ്യത്ത് കോവിഡ് കേസുകൾ വലിയ തോതിൽ കുറഞ്ഞു വരുമ്പോഴും കേരളത്തിൽ കേസുകളിൽ വലിയ വ്യത്യാസമില്ല . കേരളത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിൽ കുറയാത്തതും ആശങ്കാജനകമാണ് .

അതേസമയം രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 41,526 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 2,99,75,064 പേർ ഇതുവരെ രോഗമുക്തി നേടി. കൂടാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2. 25 ശതമാനമായി കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് മൂന്നാം ഘട്ട വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ രാജ്യത്ത് 37,60,32,586 പേർ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,54,118 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,43,500 സാംപിളുകളാണ് പരിശോധിച്ചത്.

Related posts

Leave a Comment