കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിദ്യാഭ്യാസ മന്ത്രിയും ഡികെ മുരളി എം എൽ എ യും

തിരുവനന്തപുരം : കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിദ്യാഭ്യാസ മന്ത്രിയും വാമനപുരം എം എൽ എ ഡികെ മുരളിയും.കോവിഡ് രോഗികളെ പാർപ്പിച്ചിരിക്കുകയും, കോവിഡ് രോഗ നിർണയവും നടത്തുന്ന കല്ലറ ഗവണ്മെന്റ് ഹോസ്പിറ്റലിലാണ് എം എൽ എ യും മന്ത്രിയും സിപിഎം പ്രവർത്തകരും കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഒരുമിച്ചു കൂടിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട മന്ത്രി ഉൾപ്പെടെയുള്ളവർ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ താളം തെറ്റിക്കുന്നതിൽ ജനങ്ങൾക്കിടയിൽ വ്യാപകപ്രതിഷേധം ഉണ്ട്.

Related posts

Leave a Comment