കൊവിഡിനെ തോൽപിച്ച് ജാർഖണ്ഡ് ; 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് ആകെ 2 പേർക്ക്

റാഞ്ചി: ജാർഖണ്ഡിൽ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഇടിഞ്ഞു. 24 മണിക്കൂറിനുള്ളിൽ ആകെ 2 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 56 സജീവ രോഗികളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ദിവസം 20 പേർ രോഗമുക്തരായി.

മഹാമാരി തുടങ്ങിയ ശേഷം സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,48,114 ആയിട്ടുണ്ട്. 97.70 ആണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിനുള്ളിൽ ആരും മരിച്ചിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 1.57 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തു.

Related posts

Leave a Comment