രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 1,27,952 പേർക്ക് രോഗം; ടിപിആർ 7.9%

ന്യൂഡൽഹി: ആശ്വാസമായി രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,952 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസത്തെക്കാൾ 14 ശതമാനം കുറവാണ് ഇന്ന് കൊവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം. ടെസ്റ്റ് പോസിറ്റി നിരക്ക് 7.9 ശതമാനമായി.നിലവിൽ 13,31,648 ആണ് രാജ്യത്തെ കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം. 24 മണിക്കൂറിനിടെ 2,30,814 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റി നിരക്ക് 9.2 ശതമാനത്തിൽ നിന്ന് 7.9 ശതമാനമായി കുറഞ്ഞു. 11.21 ശതമാനമാണ്പ്രതിവാര പോസിറ്റിവിറ്റി നിരക്ക്. അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,00,000 കവിഞ്ഞു. 16,03,856 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. 168.98 കോടി വാക്‌സിൻ ഇതുവരെ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related posts

Leave a Comment