രാജ്യത്ത് 3.06 ലക്ഷം പുതിയ കോവിഡ് കേസുകൾ; ടിപിആർ 20.75% ആയി ഉയർന്നു

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നും മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,06,064 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 20.75 % ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസത്തേക്കാൾ രോഗികളുടെ എണ്ണം കുറവാണെങ്കിലും ടിപിആർ കൂടുതലാണ്. 20.75 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക്. ഇന്നലെ ഇത് 17.78 ശതമാനമായിരുന്നു. 439 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 4,89,848 (4.89 ലക്ഷം) ആയി.

രാജ്യത്ത് രോഗകളുടെ എണ്ണം വർധിക്കുന്നത് അനുസരിച്ച് മരണനിരക്കിലും വർധനവുണ്ട്. കഴിഞ്ഞ ഒരാഴ്ചത്തെ രോഗസ്ഥിരീകരണ നിരക്ക് 17.03 ശതമാനമാണ്. 50,210 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത കർ‌ണാടകയാണ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് കേരളമാണ്. 45,449 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.

Related posts

Leave a Comment