ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.82 ലക്ഷം (2,82,970) പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തെക്കാൾ 44,889 കേസുകളുടെ (18 ശതമാനം) വർധനവുണ്ടായി. 441 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 1,88,157 പേർ രോഗമുക്തരായി. നിലവിൽ 18,31,000 പേരാണ് ചികിത്സയിലുള്ളത്. പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനമാണ്. അതേസമയം, രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 8,961 ആയി.
രാജ്യത്ത് 2.82 ലക്ഷം പേർക്ക് കൂടി കോവിഡ്; പോസിറ്റിവിറ്റി നിരക്ക് 15.13%
