രാജ്യത്ത് 7,081 പേർക്ക് കൊവിഡ്; 24 മണിക്കൂറിനിടെ 264 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,081 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 3,47,40,275 ആയി. ഇന്നലെ 7,469 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,41,78,940 ആയി. രാജ്യത്തെ വീണ്ടെടുക്കൽ നിരക്ക് 98.38 ശതമാനമാണ്. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 83,913 ആണ്. ഇന്നലെ 264 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ് (3,297കേസുകൾ). മഹാരാഷ്ട്രയിൽ 854, തമിഴ്‌നാട്ടിൽ 613, പശ്ചിമ ബംഗാളിൽ 556, കർണാടകയിൽ 335 എന്നിങ്ങനെയാണ് മാറ്റ് സംസ്ഥാനങ്ങളുടെ കണക്കുകൾ. പ്രതിദിന കേസുകളിൽ 79.86 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. 46.56 ശതമാനം പുതിയ അണുബാധകൾക്കും കാരണം കേരളമാണ്.

Related posts

Leave a Comment