കോവിഡ്​ പ്രതിരോധത്തിലെ പാളിച്ചകളിലും സഹകരണബാങ്കുതട്ടിപ്പിലും സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌​ പ്രതിപക്ഷ നേതാവ്​ വി.ഡി.സതീശന്‍

തിരുവനന്തപുരം: കോവിഡ്​ പ്രതിരോധത്തിലെ പാളിച്ചകളിലും സഹകരണബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പിലും സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച്‌​ പ്രതിപക്ഷ നേതാവ്​ വി.ഡി.സതീശന്‍. കരുവന്നൂര്‍ ബാങ്ക്​ തട്ടിപ്പ്​ കേസിലെ പ്രതികളെ സി.പി.എം ഭയക്കുകയാണെന്ന്​ സതീശന്‍ പറഞ്ഞു. കേസിലെ പ്രതികള്‍ അറസ്റ്റിലായാല്‍ സി.പി.എം നേതാക്കള്‍ കുടുങ്ങും. കേസില്‍ വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ്​ പ്രതിരോധത്തില്‍ സര്‍ക്കാറിന്​ പാളിച്ചകളുണ്ടായിട്ടുണ്ട്​. താന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ്​ കഴിഞ്ഞ ദിവസം നിയമസഭയില്‍ കെ.കെ.ശൈലജയും ആവര്‍ത്തിച്ചത്​. സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിക്കു​കയാണ്​ കെ.കെ.ശൈലജ ചെയ്​തതെന്നും സതീശന്‍ പറഞ്ഞു.

Related posts

Leave a Comment