കോവിഡ്​ പ്രതിരോധത്തില്‍ കേരളം വീഴ്ച വരുത്തി ; ​ കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട്‌ പുറത്ത്

ന്യൂഡല്‍ഹി: കോവിഡ്​ പ്രതിരോധത്തില്‍ കേരളം വീഴ്ച വരുത്തിയെന്ന്​ കേന്ദ്രസംഘം. കേരളത്തില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രസംഘം ഇതുമായി ബന്ധപ്പെട്ട്​ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്​ റിപ്പോര്‍ട്ട്​ സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിലാണ്​ കേരളത്തിലെ കോവിഡ്​ നിയന്ത്രണങ്ങളിലെ പാളിച്ചകള്‍ കേന്ദ്രസംഘം ചൂണ്ടിക്കാട്ടിയിരുന്നത്​. കേരളത്തിലെ ഹോം ക്വാറന്‍റീനില്‍ പ്രശ്​നങ്ങളുണ്ടെന്ന്​ കേന്ദ്രസംഘം റിപ്പോര്‍ട്ടില്‍ പറയുന്നു.

വീട്ടുനിരീക്ഷണത്തില്‍ കഴിയുന്ന രോഗികളില്‍ നിന്ന്​ കൂടുതല്‍ പേരിലേക്ക്​ രോഗം പടരുകയാണ്​. കേരളത്തിലെ 90 ശതമാനം രോഗികളും ഇപ്പോള്‍ വീട്ടുനിരീക്ഷണത്തിലാണ്​. കോവിഡ്​ കെയര്‍ സെന്‍ററുകള്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലും രോഗികള്‍ വീട്ടില്‍ തന്നെ തുടരുകയാണെന്ന്​ കേന്ദ്രസംഘം വ്യക്​തമാക്കുന്നു.

Related posts

Leave a Comment