കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോൾ സർക്കാരിന്റെ വിജയവും കൂടുമ്പോൾ ജനങ്ങളുടെ മണ്ടയ്ക്കും ; പ്രതിഷേധം ശക്തം

കൊച്ചി : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിൽ ഉളളത്. ഒരുവശത്ത് കോവിഡ് മൂലം രോഗികൾ മരണപ്പെടുമ്പോൾ മറുവശത്ത് സർക്കാരിന്റെ തെറ്റായ നിയന്ത്രണങ്ങൾ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം മരണപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുവരികയാണ്.

ഒന്നാം പിണറായി സർക്കാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ രാഷ്ട്രീയമായി ഉപയോഗിച്ചാണ് അധികാരത്തിലേക്ക് കടന്നുവന്നത്. എന്നാൽ അധികാരത്തിലേക്ക് കടന്നുവന്ന ശേഷം പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയ അവസ്ഥയിലായിരുന്നു. മറ്റെല്ലാ സംസ്ഥാനങ്ങളും കൃത്യമായി പ്രതിരോധിക്കുമ്പോഴും കേരളത്തിന്റെ സ്ഥിതി രൂക്ഷമായി തുടരുകയാണ്.

കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോൾ പി ആർ ഏജൻസികളെ ഉപയോഗിച്ച് സർക്കാരിന്റെ നേട്ടമായി ഉയർത്തിക്കാട്ടുകയും എണ്ണം കൂടുമ്പോൾ ജനങ്ങളുടെ കഴിവുകേടായി അവരുടെ മണ്ടയ്ക്ക് എടുത്തു വെക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്. ഇതിനെതിരെ ജനരോഷം ശക്തമാവുകയും ആണ്.

Related posts

Leave a Comment