കോവിഡ് പ്രതിരോധത്തിൽ നാണം കെട്ട് കേരളം; മുഖ്യമന്തിയെ ട്രോളി സോഷ്യൽ മീഡിയ

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് സോഷ്യൽമീഡിയ. കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്ന ഫേസ്ബുക് പോസ്റ്റിലാണ് മുഖ്യമന്ത്രിയ്ക്കെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നത്. ‘വല്ലപ്പോഴും അയൽ സംസ്ഥാനങ്ങൾ സന്ദർശിക്കൂ, എങ്ങനെയാണ് കോവിഡ് പ്രതിരോധിക്കുന്നതെന്ന് മനസിലാക്കാമെ’ന്ന് മുഖ്യമന്ത്രിയോട് സോഷ്യൽ മീഡിയ പറയുന്നു.‘എന്ത് ചെയ്തിട്ടും അങ്ങോട്ട് കുറയുന്നില്ലല്ലോ സഖാവേ. ഇനി കുറച്ചുനാൾ പകൽ അടച്ചിട്ടിട്ട് രാത്രി അങ്ങോട്ട് തുറന്ന് കൊടുത്താലോ. പറയാൻ പറ്റില്ല. ചിലപ്പോൾ ബിരിയാണി കിട്ടിയാലോ. എല്ലാം പരീക്ഷിച്ചില്ലേ ഇത് കൂടിയൊന്ന് നോക്കൂ’ എന്ന തരത്തിലുള്ള കമന്റുകളും മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിനു താഴെ വന്നുകൊണ്ടിരിക്കുന്നുണ്ട്.

‘ഇനിയും നിയന്ത്രണവിധേയമായിട്ടില്ല എന്നത് നിങ്ങളുടെ സമ്പൂർണ പരാജയം തന്നെ ആണ് വിളിച്ചോതുന്നതെ’ന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ‘ഗുരുവായൂർ അമ്പലത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കോടികളുടെ ഡെക്കറേഷനൊക്കെയായി അത്യാഢംബരങ്ങളുടെ നടുവിൽ ആയിരങ്ങൾ പങ്കെടുത്ത വ്യവസായ പ്രമുഖൻ രവിപിള്ളയുടെ മകന്റെ വിവാഹം നടന്നൂന്ന് കേൾക്കുന്നു. ദേവസ്വം ബോർഡ് അറിഞ്ഞില്ലേ. കേസെടുക്കുമോ. ഫൈൻ ഇല്ലേ. പാവപ്പെട്ടവർക്കും പണക്കാർക്കും രണ്ടു നിയമമാണോ’ എന്നും സോഷ്യൽ മീഡിയ മുഖ്യമന്ത്രിയോട് ചോദിക്കുന്നു.

Related posts

Leave a Comment