കോവിഡ് കാലത്ത് വിദ്യാർഥികൾക്ക് ആശ്വാസവുമായി ജവഹർ ബാൽ മഞ്ചിന്റെ ‘മധുരമിട്ടായി’

ജവഹർ ബാൽ മഞ്ച് ശൂരനാട്, ശൂരനാട് വടക്ക് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ അഞ്ഞൂറിൽപരം വരുന്ന മുഴുവൻ അംഗൻവാടി കുട്ടികൾക്കും പഠനോപകരണ വിതരണം നടത്തുന്ന ‘ മധുര മിട്ടായി’ യുടെ ഔദ്യോഗിക ഉദ്ഘാടനം ശൂരനാട് വടക്ക് പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നടന്നു.ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് കുന്നത്തൂർ ബ്ലോക്ക് വൈസ് ചെയർപേഴ്സൺ അമൃത. എം അധ്യക്ഷത വഹിച്ചു.പഠനോപകരണ വിതരണ ഉൽഘാടനം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ശൂരനാട് അനുതാജ് നിർവഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വേണു ഗോപാലകുറുപ്പ്, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീകുമാർ,ശൂരനാട് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എച്ച് അബ്ദുൾ ഖലീൽ, കെ. എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി, കോൺഗ്രസ്‌ ബ്ലോക്ക് സെക്രട്ടറി കെ.പി റഷീദ്, മുൻ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അംബിക വിജയകുമാർ, മുൻ ജില്ലാ പഞ്ചായത്ത്‌ അംഗം സുജാത രാധാകൃഷ്ണൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സന്ദീപ്, നാസർ മൂലത്തറയിൽ, പഞ്ചായത്ത്‌ മെമ്പർമാരായ ഗംഗ, അഞ്ജലി, സുനിത ലത്തീഫ്, ദിലീപ്, ശ്രീലക്ഷ്മി, മുൻ പഞ്ചായത്ത്‌ അംഗം ലത്തീഫ് പെരുംകുളം , വാർഡ് പ്രസിഡന്റ്‌ നൗഷാദ്, എന്നിവർ ആശംസകൾ അറിയിച്ചു.ശൂരനാട് മണ്ഡലം ചെയർമാൻ അതുൽ സ്വാഗതം പറഞ്ഞു.ശൂരനാട് മണ്ഡലം ബ്ലോക്ക് കോർഡിനേറ്റർ അനിറ്റ് നന്ദിയും പറഞ്ഞു.

Related posts

Leave a Comment