രാജ്യത്ത് 8,865 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,856 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 287 ദിവസത്തിനിടെ സ്ഥിരീകരിച്ച ഏറ്റവും കുറഞ്ഞ കണക്കാണിത്.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 13.3% കുറവാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .24 മണിക്കൂറിനിടെ 197 മരണ‍ങ്ങള്‍ സ്ഥിരീകരിച്ചതോടെ ആകെ മരണം 4,63,852 ആയി. രാജ്യത്ത് 3,44,56,401 പേരാണ് ഇതുവരെ കോവിഡ് ബാധിതരായത് .

1,30,793 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ ക‍ഴിയുന്നത്. 11,971 പേരാണ് കഴിഞ്ഞ് 24 മണിക്കൂറിനിടെ രോഗമുക്തരായത് . ആകെ രോഗമുക്തര്‍ – 3,38,61,756 .കോവിഡ് മുക്തി നിരക്ക് 98.27 ശതമാനമായി ഉയര്‍ന്നു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.80% ആണ്. പ്രതിവാര നിരക്ക് 0.97% ആയി കുറഞ്ഞു.

പുതിയ രോഗികളില്‍ 4,547 (51.29% )പേരും മരണത്തില്‍ 57 എണ്ണവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതെ സമയം 59,75,469 ഡോസ് വാക്സിനാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത് .ഇതോടെ രാജ്യത്തെ ആകെ വാക്സിനേഷന്‍ 112.97 കോടി (1,12,97,84,045) ആയി ഉയര്‍ന്നു .

Related posts

Leave a Comment