രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 14,313 കോവിഡ് രോ​ഗി​ക​ള്‍

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 14,313 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 549 മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു.
ഇ​തോ‌​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 4,57,740 ആ​യി ഉ​യ​ര്‍​ന്നു.1.22 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.

ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന 13,543 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് നെ​ഗ​റ്റീ​വ് ആ​യ​ത്. ഇ​തോ​ടെ ആ​കെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 3. 36 കോ​ടി​യാ​യി ഉ​യ​ര്‍​ന്നു. നി​ല​വി​ല്‍ 1,61,555 പേ​രാ​ണ് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

ഇ​തു​വ​രെ 3,42,60,470 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ ഇ​തി​ന്‍റെ 0.47 ശ​ത​മാ​നം പേ​ര്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ല്‍ ഉ​ള്ള​ത്. 1.18 ശ​ത​മാ​നം ആ​ണ് പ്ര​തി​വാ​ര ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 1.22 ശ​ത​മാ​നം ആ​ണ് പ്ര​തി​ദി​ന ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.

Related posts

Leave a Comment