കോവിഡ് ആക്റ്റിവ് കേസുകൾ 247 ദിവസത്തെ കുറഞ്ഞ നിരക്കിൽ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് നിരക്കിൽ കുറവ്. ആക്റ്റിവ് കേസുകളുടെ എണ്ണം 1,59,272 മാത്രം. ഇത് കഴിഞ്ഞ 247 ദിവസത്തെ കുറഞ്ഞ കണക്കാണെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. രോ​ഗമുക്തി നിരക്ക് 98.20 ശതമാനമായി ഉയർന്നു. രോ​ഗവ്യാപനം തുടർച്ചയായി ഒരു ശതമാനത്തിലും കുറവാണ്. 0.46 ശതമാനമാണ് ഇപ്പോഴത്തെ നിരക്ക്. ഇതു കഴിഞ്ഞ വർഷം മാർച്ചിലെ സ്ഥിതിയാണെന്നും പഠനം.
പ്രതിദിന വ്യാപന നിരക്ക് 1.13 ശതമാനത്തിലേക്കും പ്രതിവാര വ്യാപന നിരക്ക് 1.18 ശതമാനത്തിലേക്കും കുറഞ്ഞു. പ്രതിവാര നിരക്ക് രണ്ടു ശതമാനത്തിലും കുറവായി തുടരുന്നത് തുടർച്ചയായ 37ാം ദിവസമാണ്.
കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 12,930 പേർക്കാണ് പുതുതായി രോ​ഗം സ്ഥിരീകരിച്ചത്. 446 പേർ മരിച്ചു. കേരളത്തിൽ 7,427 പേർക്കാണു രോ​ഗം പിടിപെട്ടത്. മരണം 62. രാജ്യത്താകെ 14,667 പേർ രോ​ഗമുക്തി നേടി. 3,42,73,300 പേർക്ക് ഇതുവരെ രോ​ഗം സിഥിരീകരിച്ചിട്ടുണ്ട്. ആകെ മരണ സംഖ്യ 4,58,186. രാജ്യത്ത് ഇതുവരെ 106.14,40,335 പേർ ഒരിു ഡോസ് വാക്സിനെങ്കിലും എടുത്തവരാണ്.

Related posts

Leave a Comment