രോഗമുക്തി നിരക്ക് ഉയരുന്നു

ന്യൂഡല്‍ഹിഃ രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ്. കഴിഞ്ഞ ദിവസം 38,972പേര്‍ക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. 41000 പേര്‍ രോഗമുക്തി നേടി. 624 പേര്‍ മരിച്ചു. നിലവില്‍ 4,29,946 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 37 ലക്ഷം പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. റഷ്യന്‍ നിര്‍മിത വാക്സിന്‍ സ്‌പുട്നിക് v ഇന്ത്യയിലെ പ്രധാന വാക്സിന്‍ ശ്രംഖലയുടെ ഭാഗമായെന്ന് റഷ്യന്‍ നയതന്ത്ര പ്രതിനിധി നിക്കോളായി കുഡഷേവ് അറിയിച്ചു. ഇതു കൂടുതല്‍ വ്യാപകമാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

Related posts

Leave a Comment