കോവിഡ് ആറ് മാസത്തെ കുറഞ്ഞ നിരക്കില്‍

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം ഏറെ കുറഞ്ഞ നിരക്കിലേക്ക്. കഴിഞ്ഞ ആറുമാസത്തെ കുറഞ്ഞ വര്‍ധനയാണ് പുതിയ രോഗികളുടെ എണ്ണത്തില്‍ ഇന്നലെ ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 26,964 പേര്‍ക്കാണു പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഇത് 186 ദിവസത്തെ കുറഞ്ഞ നിരക്കാണെന്നു ഐസിഎംആര്‍ അധികൃതര്‍. 34,167 പേര്‍ ഇന്നലെ രോഗമുക്തി നേടി. 383 പേരാണ് മരിച്ചത്.

3,27,83,747 പേര്‍ക്ക് ഇതിനകം രോഗം ബാധിച്ചു. 4,45,768 പേര്‍ മരിച്ചു. 3,01,989 ആക്റ്റിവ് കേസുകളുണ്ട്. 82,65,15,754 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിയെന്നും ആരോഗ്യമന്ത്രാലയം.

Related posts

Leave a Comment