കോവി‍ഡ് 147 ദിവസത്തെ കുറഞ്ഞ നിരക്കില്‍, ഇന്ന് 28,204 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കണക്ക് 147 ദിവസത്തെ കുറഞ്ഞ നിരക്കില്‍. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കിലാണിത്. 28,204 പേര്‍ക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. 3,88,508 പേര്‍ ചികിത്സയിലുണ്ട്. 97.45 ശതമാനമാണു രോഗമുക്തി നിരക്ക്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇതുവരെ 52,56,35,710 പേര്‍ വാക്സിനേഷന്‍ നടത്തി. എന്നാല്‍ കേരളമടക്കം പല സംസ്ഥാനങ്ങളിലും കടുത്ത വാക്സിന്‍ ക്ഷാമത്തിലാണ്. ഇന്നലെ ആരംഭിച്ച വാക്സിനേഷന്‍ യജ്ഞം മിക്കയിടത്തും മുടങ്ങി. പുതിയ സ്റ്റോക്ക് എത്തിയ ശേഷം വാക്സിനേഷന്‍ ക്യാംപ് പുനരാരംഭിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ വാക്സിനേഷന്‍ നിര്‍ത്തി വച്ചു. ഇന്നു വൈകുന്നേരത്തോടെ മൂന്ന് ലക്ഷം ഡോസ് വാക്സിന്‍ എത്തുമെന്നാണു കരുതുന്നത്.

Related posts

Leave a Comment