വാളയാര്‍ കടക്കാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ കോവിഡ് പരിശോധനാ ഫലമോ കയ്യില്‍ കരുതണം


ചെന്നൈ: കേരളത്തിൽ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിന്നുള്ളവർക്ക് തമിഴ്നാട്ടിൽ പ്രവേശിക്കാൻ കർശന നിയന്ത്രണം. കോയമ്പത്തൂർ ജില്ലാ ഭരണകൂടമാണ് നിയന്ത്രണം ശക്തമാക്കുന്നത്. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് പ്രവേശിക്കാൻ 72 മണിക്കൂറിനിടയിൽ എടുത്ത ആർ.ടി.പി.സി.ആർ പരിശോധനാ ഫലം കയ്യിൽ കരുതണം. രണ്ട് ഡോസ് വാക്സിനും എടുത്തവർ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതി.

പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഒരു ഇടവേളയ്ക്ക് ശേഷം വർദ്ധനവ് വന്നതോടെ കോയമ്പത്തൂരിൽ നിയന്ത്രണം കടുപ്പിക്കന്നത്. കേരളത്തിലെ കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്തു. വാളയാർ ഉൾപ്പെടെ കോയമ്പത്തൂരിലേക്ക് പ്രവേശിക്കാനുള്ള എല്ലാ ചെക്ക് പോസ്റ്റിലും കർശന പരിശോധന ഉണ്ടാകും. പരിശോധനാ ഫലമോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ കൈവശമില്ലാത്തവർ ചെക്പോസ്റ്റിൽ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം.

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് സഞ്ചരിക്കുമ്പോൾ കോയമ്പത്തൂരിലേയും നീലഗിരിയിലേയും അതിർത്തിയിൽ മാത്രമാണ് ഈ നിയന്ത്രണങ്ങൾ ഉള്ളു. മറ്റിടങ്ങളിലൂടെ യാത്ര ചെയ്യാൻ തമിഴ്നാട് ഇ-പാസ് മാത്രം കയ്യിൽ കരുതിയാൽ മതി.

Related posts

Leave a Comment