കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടുറോഡിൽ ഡിവൈഎഫ്ഐ നേതാവിന്റെ പിറന്നാൾ ആഘോഷം

കോട്ടയം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണവും ടി പി ആർ നിരക്കും വർധിച്ചുവരുന്ന സാഹചര്യമാണുള്ളത്. ജനങ്ങൾ ഭീതിയോടെ നിൽക്കുന്ന സമയത്ത് സംസ്ഥാനം ഭരിക്കുന്ന ഭരണകക്ഷിയുടെ യുവജന സംഘടനാ നേതാവിന്റെ പിറന്നാൾ ആഘോഷം നടുറോഡിൽ നടത്തി. ഡിവൈഎഫ്ഐ വാഴപ്പള്ളി മേഖലാ സെക്രട്ടറി സൂരജ് മോഹന്റെ പിറന്നാൾ ആഘോഷം ആണ് നടുറോഡിൽ നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആയിരുന്നു ആഘോഷം. ആഘോഷത്തിൽ പങ്കെടുത്ത ആരും തന്നെ മാസ്ക് ധരിച്ചിട്ടില്ലെന്നും മാത്രവുമല്ല അകലവും പാലിച്ചിട്ടില്ല. സാധാരണക്കാരെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ വേട്ടയാടുന്ന പോലീസ് ഇത്തരക്കാരെ കണ്ടില്ലെന്നു നടിക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ കൂടെയുണ്ടെന്ന ധൈര്യമാണ് ഡിവൈഎഫ്ഐ നേതാക്കളെ ഇത്തരത്തിൽ പെരുമാറുവാൻ പ്രേരിപ്പിക്കുന്നത്. ഡിവൈഎഫ്ഐ നേതാവിന്റെ പിറന്നാൾ ആഘോഷം സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Related posts

Leave a Comment