കോവിഡ് ബാധിച്ചവർക്ക് മറ്റ് രോഗങ്ങളും വർധിക്കുന്നു : പുതിയ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധിച്ചവർക്ക് മറ്റ് രോഗങ്ങളും വർധിക്കുന്നതായി റിപ്പോർട്ട്. കേരളത്തിൽ കൊറോണ മരണങ്ങൾ കണക്കിലെടുത്താൽ മരിച്ചവരിൽ ഭൂരിഭാഗം പേർക്കും നേരത്തെ മറ്റ് അസുഖങ്ങളുണ്ടായിരുന്നവരാണ്. ഇതിൽ 52 ശതമാനം പേർക്കും പ്രമേഹവും അമിതരക്ത സമ്മർദവുമെന്നാണ് കണക്കുകൾ. 10 ശതമാനം പേരാണ് ഹൃദ്രോഗികൾ.ജില്ലകളുടെ കണക്കുകൾ പ്രകാരം മലപ്പുറത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരിൽ 1000 ൽ 430 പേരും രക്തസമ്മർദ്ദവും 439 പേരിൽ പ്രമേഹവുമുളളവരാണ്. 178 പേരിൽ ഹൃദ്രോഗവും. കോഴിക്കോടും സമാന സ്ഥിതിയാണ്.

തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലും തോത് ഇതേ രീതിയിൽ തന്നെയാണ്. ഇവയെല്ലാം കൊറോണ വ്യാപനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലകളാണ്. എന്നാൽ ഏറ്റവുമധികം മരണമുണ്ടായ തിരുവനന്തപുരത്ത് മരണങ്ങളിൽ ഈ രോഗങ്ങളുടെ തോത് കുവാണെന്നാണ് റിപ്പോർട്ടുകൾ.

Related posts

Leave a Comment