ഒറ്റ ദിവസം 300 യിൽ അധികം രോഗികൾ :വീണ്ടും കോവിഡ് പിടിയിൽ രാജ്യ തലസ്ഥാനം

ന്യൂ ഡൽഹി : രാജ്യ തലസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും കുതിക്കുന്നു .ഇന്നലെ ഒറ്റദിവസം ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത് 331 പുതിയ കേസുകളാണ്.48589 ടെസ്റ്റ് നടത്തിയ ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.68 ശതമാനമായി ഉയർന്നു.കൂടാതെ നാളുകൾക്ക് ശേഷം ദില്ലിയിൽ മരണം സ്ഥിരീകരിക്കുന്നതും ഇന്നലെയാണ്. തുടർച്ചയായി കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വളർച്ച ഗൗരവത്തിൽ എടുക്കണമെന്നും ജനങ്ങൾ കൂടുതൽ കരുതൽ നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡൽഹിയിലെ പ്രധാന മാർക്കറ്റുകൾക്കും സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങി. അതിന് മുന്നോടിയായി ഡൽഹിയിലെ പ്രധാന മാർക്കറ്റുകളിലെ കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ തുറക്കാവൂ. മാർക്കറ്റിൽ കച്ചവടം നടത്തുന്നവരിൽ കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്ക് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 11 മണി മുതൽ രാത്രി 9 വരെ പ്രവർത്തനാനുമതിയുള്ള മാർക്കറ്റുകളിൽ കൂടുതൽ സമയ നിയന്ത്രണവും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കാനും സംസ്ഥാന സർക്കാർ പദ്ധതിയിടുന്നു.നിലവിൽ മുൻകരുതലെന്നോണം 8, 905 കിടക്കകൾ കോവിഡ് രോഗികൾക്കുവേണ്ടി വേണ്ടി സർക്കാർ ഒരുക്കിയിട്ടുണ്ട്.മൊത്തം 3871 കോവിഡ് കെയർ സെന്ററുകളാണ് ഇപ്പോൾ ദില്ലിയിൽ സജ്ജമാക്കിയിരിക്കുന്നത്.

Related posts

Leave a Comment