സർക്കാർ ‘തളള്’ പൊളിയുന്നു ; യഥാർത്ഥ കോവിഡ് മരണക്കണക്കുകൾ പുറത്ത്

തിരുവനന്തപുരം: രോ​ഗ പ്രതിരോധത്തിലെ സർക്കാർ വാദങ്ങൾ പൊളിച്ച് യഥാർത്ഥ കോവിഡ് മരണകണക്കുകൾ പുറത്ത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് വീട്ടിൽ ഐസിയുവിൽ ആയിരുന്നവർ അടക്കം യഥാസമയം ചികിത്സ കിട്ടാതെ മരിച്ചത് 1795 പേരാണ്. കഴിഞ്ഞ ദിവസം ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് കണക്കുകൾ നിരത്തിയത്. സംസ്ഥാനത്തുണ്ടായ 2017 കോവിഡ് മരണങ്ങളാണ് വിശകലനം ചെയ്തത്. ഇതിൽ 1795 എണ്ണം കൃത്യസമയത്ത് ചികിത്സ കിട്ടാതെ ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 444 പേർ കോവിഡ് ബാധിച്ച് വീട്ടിൽ കഴിഞ്ഞിരുന്നവരാണ്. ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമായിട്ടും ആശുപത്രിയിലെത്തിക്കാനോ ചികിത്സനൽകാനോ ആരോഗ്യവകുപ്പിന് കഴിഞ്ഞില്ല. 117 പേരാണ് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ തൃശ്ശൂരിൽ വീട്ടിൽ വച്ച് മരിച്ചത്. വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി 127 പേർക്ക് ജീവൻ നഷ്ടമായി. അങ്ങനെ 46-ഓളം പേരാണ് പാലക്കാട് മരണപ്പെട്ടത്. ആശുപത്രിയിലെത്തിച്ച് ഉടനെയോ 24 മണിക്കൂറിനുള്ളിലോ 691 പേർ മരണപ്പെട്ടു. ആശുപത്രിയിലെത്തിച്ച് മൂന്നുദിവസം ചികിത്സിച്ചിട്ടും 533 പേരുടെ ജീവൻ രക്ഷിക്കാനായില്ല.


കേരളത്തിൽ ആരും ചികിത്സകിട്ടാതെ മരിച്ചിട്ടില്ലെന്ന് കഴിഞ്ഞദിവസവും മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അവകാശവാദം കളവാണെന്നത് ഇതിനോടകം വ്യക്തമാണ്. ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് വീടിനുള്ളിലാണ് ചികിത്സ നിർദ്ദേശിച്ചിരുന്നത്. ഇവർക്ക് ദിശ യിലൂടെയും ആരോഗ്യവകുപ്പിലൂടെയും കൃത്യമായി ടെലി മെഡിസിൻ, ആരോഗ്യ ഡോക്ടറുടെ സേവനം എന്നിവ നൽകുമെന്നാണ് മുമ്പ് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഗുരുതര രോഗമുളളവരെയും കോവിഡ് ബാധിച്ച് ​ഗുരുതരാവസ്ഥയിലേക്ക് എത്തിയവരെയും കണ്ടെത്താൻ ആരോഗ്യവകുപ്പിന് കഴിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. കോവിഡ് പ്രതിരോധത്തിൽ സർക്കാരിന് വലിയ വീഴ്ച്ചയാണ് സംഭവിച്ചിരിക്കുന്നത്. പലതവണ കേവിഡ് മരണനിരക്കിലെ വ്യക്തത ഇല്ലായാമയെ പ്രതിപക്ഷം സഭയിൽ ചോദ്യം ചെയ്തിരുന്നു. എന്നാൽ കൃത്യമായ മറുപടി നൽകാതെ ആരോ​ഗ്യമന്ത്രിയും ,മുഖ്യമന്ത്രിയും ഒഴിഞ്ഞ് മാറുകയായിരുന്നു.


കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക് :

തിരുവനന്തപുരം 147
കൊല്ലം 175
പത്തനംതിട്ട 55
ആലപ്പുഴ 63
കോട്ടയം 70
ഇടുക്കി 29
എറണാകുളം 165
തൃശ്ശൂർ 315
പാലക്കാട് 250
മലപ്പുറം 161
കോഴിക്കോട് 163
വയനാട് 24
കണ്ണൂർ 119
കാസർകോട് 59

Related posts

Leave a Comment