കോവിഡ് ബാധിച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ ; തുക സംസ്ഥാനങ്ങൾ കണ്ടെത്തണം

രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ള മരങ്ങൾക്കും ഇനി നടക്കാൻ പോകുന്ന മരണങ്ങൾക്കും 50,000 രൂപ നഷ്ട പരിഹാരം കുടുംബങ്ങൾക്ക് നൽകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു . നഷ്ട പരിഹാര തുക സംസ്ഥാനങ്ങൾ അവരുടെ ദുരിതാശ്വാസനിധിയിൽ നിന്ന് കണ്ടെത്തി ജില്ലാ ഭരണകൂടത്തെ ഏൽപ്പിക്കണം. ജില്ലാ ഭരണകൂടമായിരിക്കും തുക മരിച്ചവരുടെ കുടുംബങ്ങൾക്ക് വിതരണം ചെയ്യുക .

കോവിഡിന്റെ ആരംഭം മുതൽ ഇത് വരെ മൊത്തം രാജ്യത്ത് 4.46 ലക്ഷം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് .കൊവിഡ് ബാധിച്ച്‌ മരിച്ചവർക്കു പുറമെ അതിനാവശ്യമായ പ്രവർത്തനങ്ങൾക്കിടയിൽ മരിച്ചവർക്കും സഹായം ലഭിക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ ഗൈഡ് ലൈൻ അനുസരിച്ച്‌ മരണസർട്ടിഫിക്കറ്റ് ഹാജരാക്കണം.സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന പ്രത്യേക മാതൃകയിലുള്ള അപേക്ഷ ഓരോ കുടുംബവും നൽകണം. കൂടാതെ മരണസർട്ടിഫിക്കറ്റും ഹാജരാക്കണം.ക്ലയിം, പരിശോധന, വിതരണം എന്നിവ ജില്ലാ ദുരന്ത നിവാരണ മാനേജ്‌മെന്റ് അതോറിറ്റിയുടെ ചുമതലയാണ്.ക്ലയിം 30 ദിവസത്തിനുള്ളിൽ വിതരണം ചെയ്യണം. ആധാർ അടിസ്ഥാനപ്പെടുത്തിയായിരിക്കും വിതരണം.

പരാതി പരിഹാരത്തിനായി അഡി. ജില്ലാ കലക്ടർ, ചീഫ് മെഡിക്കൽ ഓഫിസർ ആരോഗ്യം, ജില്ലയിലെ മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം മേധാവി തുടങ്ങിയവർ അംഗങ്ങളായ കമ്മിറ്റി രൂപീകരിക്കും.

Related posts

Leave a Comment